ഹരിത കര്‍മ്മ സേന

കവളങ്ങാട്  ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളിലായി 36 ഹരിത കർമ്മ സേന  അംഗങ്ങൾ സേവനം ചെയ്യുന്നുണ്ട്. 1200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു മെയിൻ എംസിഎഫ് രണ്ടാം വാർഡിൽ പെരുമണ്ണൂർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡുകളിലും നാലു മുതൽ അഞ്ചു വരെ എണ്ണം മിനി എം സി എഫുകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ഹരിത കർമ്മ സേന അംഗങ്ങൾ പണിക്കിറങ്ങാറുണ്ട് അതിൽ 80% കുറയാത്ത സർവീസ് എല്ലാ മാസവും ഉണ്ടാവാറുമുണ്ട്. 7454 വീടുകളും 838 സ്ഥാപനങ്ങളും പഞ്ചായത്തിൽ നിലവിലുണ്ട് ഈ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി ഏകദേശം 3 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെ ഒരു മാസം യൂസഫിയായി ലഭിക്കാറുമുണ്ട്.