ലോക പരിസ്ഥിതി ദിനം ജൂണ്‍ 5
"ഭൂമിയെ സംരക്ഷിക്കാം, വരുംതലമുറയ്ക്കായി"
കവളങ്ങാട് ഗ്രാമപഞ്ചായത്ത് , കൃഷി ഭവന്റെയും,വിവിധ സ്കൂളുകളുടേയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. പ്രകൃതിരമണീയമായ കവളങ്ങാട് പ്രദേശത്തിന്റെ പച്ചപ്പും, ജൈവവൈവിധ്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികളും,ജീവനക്കാരും, പൊതുജനങ്ങളും, ചേർന്നാണ് ഈ വർഷത്തെ ദിനാചരണം വിജയകരമാക്കിയത്.