പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ബിന്ദു ജോര്‍ജ്

പ്രസിഡൻ്റ്

ജോബി ജേക്കബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനി പി കെ

ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി

ഫ്രോങ്കോ ജെയിംസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുല്‍സു സലിം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സേതു കെ ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റേ പേര് : കവളങ്ങാട് ഗ്രാമപഞ്ചായത്ത്,    ഉൾപ്പെടുന്ന വില്ലേജുകൾ :കുട്ടമംഗലം, കീരംപാറ, നേര്യമംഗലം,   ബ്ലോക്ക് പഞ്ചായത്ത്     : കോതമംഗലം, താലൂക്ക്        : കോതമംഗലം , ജില്ല : എറണാകുളം, ജില്ലാ പഞ്ചായത്ത് ഡിവിഷൻ  : പോത്തനിക്കാട്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : കവളങ്ങാട്, കീരംപാറ, നേര്യമംഗലം, നിയമസഭാനിജോയക മണ്ഡലം     : കോതമംഗലം,  പാർലമെന്റ് മണ്ഡലം  : ഇടുക്കി, അതിരുകൾവടക്ക്    : കീരംപാറ ഗ്രാമപഞ്ചായത്ത് , പെരിയാർ , കിഴക്ക്  : കഞ്ഞിക്കുഴി, വണ്ണപ്പുറം, അടിമാലി, ഗ്രാമപഞ്ചായത്തുകൾ, പെരിയാർ, തെക്ക്   : കോതമംഗലം പുഴ, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ്  : കോതമംഗലം പുഴ, കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ ഗ്രാമപഞ്ചായത്ത്, വിസ്ത‌ീർണ്ണം  : 59.91 (2.1.2), വാർഡ്  : 19 എണ്ണം,  ആകെ ജനസംഖ്യ  : 30137,      സ്ത്രീകൾ        ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ കോതമംഗലം ബ്ളോക്കില്‍ കുട്ടമംഗലം, നേര്യമംഗലം, കീരംപാറ വില്ലേജിലെ മണിമരുതുംചാല്‍, ആവോലിച്ചാല്‍ ഭാഗങ്ങളും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത്. 59.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കീരംപാറ പഞ്ചായത്തും, ഇടുക്കിജില്ലയിലെ അടിമാലി പഞ്ചായത്തും തെക്ക് പൈങ്ങോട്ടൂര്‍ പഞ്ചായത്തും, ഇടുക്കിജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തും കിഴക്ക് ഇടുക്കിജില്ലയിലെ അടിമാലി, വണ്ണപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് കീരംപാറ, പല്ലാരിമംഗലം പഞ്ചായത്തുകളും,കോതമംഗലം മുനിസിപ്പാലിറ്റിയുമാണ്. തിരു-കൊച്ചി സംസ്ഥാനത്തു 1953-ല്‍ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത.് അന്നത്തെ കുട്ടമംഗലം, മന്നാംകണ്ടം വില്ലേജുകള്‍ ഉള്‍പ്പെട്ട് കുത്തൂകുഴി മുതല്‍ അടിമാലി വരെയുള്ള വളരെ വിസ്തൃതമായ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍...

കൂടുതൽ വായിക്കുക