ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ കോതമംഗലം ബ്ളോക്കില്‍ കുട്ടമംഗലം, നേര്യമംഗലം, കീരംപാറ വില്ലേജിലെ മണിമരുതുംചാല്‍, ആവോലിച്ചാല്‍ ഭാഗങ്ങളും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത്. 59.91 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കീരംപാറ പഞ്ചായത്തും, ഇടുക്കിജില്ലയിലെ അടിമാലി പഞ്ചായത്തും തെക്ക് പൈങ്ങോട്ടൂര്‍ പഞ്ചായത്തും, ഇടുക്കിജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തും കിഴക്ക് ഇടുക്കിജില്ലയിലെ അടിമാലി, വണ്ണപ്പുറം പഞ്ചായത്തുകളും പടിഞ്ഞാറ് കീരംപാറ, പല്ലാരിമംഗലം പഞ്ചായത്തുകളും,കോതമംഗലം മുനിസിപ്പാലിറ്റിയുമാണ്. തിരു-കൊച്ചി സംസ്ഥാനത്തു 1953-ല്‍ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് കവളങ്ങാട് ഗ്രാമപഞ്ചായത്ത.് അന്നത്തെ കുട്ടമംഗലം, മന്നാംകണ്ടം വില്ലേജുകള്‍ ഉള്‍പ്പെട്ട് കുത്തൂകുഴി മുതല്‍ അടിമാലി വരെയുള്ള വളരെ വിസ്തൃതമായ പ്രദേശങ്ങള്‍ ഈ പഞ്ചായത്തില്‍...
കൂടുതൽ വായിക്കുക